കാസറഗോഡ് കുണിയ ഖിള്ര് ജുമാ മസ്ജിദ്






  1. മാന്യരെ, അസ്സലാമു അലൈക്കും ക്ഷേമമെന്ന് കരുതുന്നു. അതിനായി പ്രാർത്ഥിക്കുന്നു. കാസറഗോഡ് ജില്ലയിലെ പുരാതന മഹല്ലുകളിലൊന്നാണ് കുണിയ ഷറഫുൽ ഇസ്ലാം ജമാഅത്ത്. കുണിയ മഹല്ലിന്റെ ആസ്ഥാന കേന്ദ്രമായ നൂറ്റിയമ്പത് വർഷത്തിലധികം പാരമ്പര്യമുള്ള കുണിയ ഖിളർ ജുമുഅ മസ്ജിദ് പുനർനിർമ്മാണം പൂർത്തിയാക്കി 2019 സെപ്റ്റംബർ 26 വ്യാഴാഴ്ച ളുഹർ നിസ്കാരത്തിന് നേതൃത്വം നൽകി കൊണ്ട് മുസ്ലിം കൈരളിയുടെ ആത്മീയാചാര്യൻ ബഹു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ വിശ്വാസികൾക്കായി തുറന്ന് കൊടുക്കുന്നു. ചടങ്ങിൽ സമസ്ത കേരള ജംഇയ്യ ത്തുൽ ഉലമ പ്രസിഡണ്ട് സയ്യിദുൽ ഉലമ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ അധ്യക്ഷത വഹിക്കും. സെപ്റ്റംബർ 26, 28 തീയതികളിൽ മതപ്രഭാഷണം, 27ന് സാംസ്കാരിക സമ്മേളനം, ശം സുൽ ഉലമ മെമ്മോറിയൽ എഡ്യൂക്കേഷൻ സെന്റർ മൂന്നാം വാർഷികവും ഒന്നാം സന് ദ്ദാന സമ്മേളനവും, 29ന് ഖമുൽ ഖുർആൻ ദുആ സംഗമം, മജിസുന്നൂർ എന്നീ പ രിപാടികളും അന്നദാനവും മസ്ജിദ് ഉൽഘാടനത്തോടൊപ്പം ശഹീദെ മില്ലത്ത് സി.എം ഉസ്താദ് നഗറിൽ വെച്ച് നടത്തപ്പെടുന്നു. കുണിയ മഹല്ലിനോട് എന്നും നിങ്ങൾ കാണിക്കുന്ന സ്നേഹത്തിന് നന്ദി അറിയിക്കുന്ന തോടൊപ്പം കേരളക്കരയിലെ പ്രഗൽഭരായ സയ്യിദൻമാരും പണ്ഡിതരും ഉമറാക്കളും, സാമൂഹിക സാംസ്കാരിക നായകരും സംബന്ധിക്കുന്ന മസ്ജിദ് ഉൽഘാടനത്തിലും തു ടർന്നുള്ള പരിപാടികളിലും താങ്കളെയും സുഹൃത്തുക്കളെയും കുടുംബ സമേതം സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

Comments